July 13, 2025

ഒരു വീട്ടില്‍ ഒരു കുരുമുളക് തൈ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷൻ

img_0572-1.jpg

പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു വീട്ടില്‍ ഒരു കുരുമുളക് തൈ പദ്ധതിയുമായി കുടുംബശ്രീ. അടുക്കള തോട്ടങ്ങളില്‍ കറുത്ത പൊന്ന് എന്ന പേരില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള കുറ്റി കുരുമുളക് കൃഷി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ നിർവഹിച്ചു.

തളിപ്പറമ്പ് ജൈവിക നഴ്‌സറിയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് കുറ്റി കുരുമുളക് തൈകള്‍ ആണ് ജില്ലയിലെ 81 സി ഡി എസുകളിലെയും അയല്‍ക്കൂട്ടങ്ങള്‍, ജെ എല്‍ ജി കള്‍, ഐ എഫ് സി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ അയല്‍ക്കൂട്ടം അംഗങ്ങളുടെയും വീടുകളിൽ എത്തിക്കുന്നത്.

ആദ്യഘട്ടം എന്ന നിലയില്‍ മൂന്ന് ലക്ഷം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ജൂണ്‍ അഞ്ചു മുതല്‍ ജൂലൈ അഞ്ചു വരെയുള്ള കാലയളവിൽ കുറ്റി കുരുമുളക് തൈകളുടെ നടീൽ പൂർത്തിയാക്കുന്നത്.

കുണ്ടയാട് അംഗനവാടിയില്‍ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓർഡിനേറ്റര്‍ എം.വി ജയന്‍, വൈസ് പ്രസിഡന്റ് കെ മോഹനന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.ജി ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി സുധാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ കാര്‍ത്യായനി, മെമ്പര്‍ സെക്രട്ടറി എം.വി പവിത്രന്‍, ബ്ലോക്ക് കോ ഓർഡിനേറ്റര്‍ പി.വി സ്വപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger