July 14, 2025

എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം.

img_0532-1.jpg

കണ്ണൂർ:എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. ആയിട്ടാണ് നിയമനം. ഇന്ന് വൈകുന്നേരത്തോടെയാണ് നിയമന ഉത്തരവ് ഇറങ്ങിയത്. നിലവിൽ കണ്ണൂർ സിറ്റി അഡീഷണൽ എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലകളിലായി 30 ഓളം സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രമാദമായ പല കേസുകളും അന്വേഷണം നടത്തി മികവ് തെളിയിച്ച അദ്ദേഹത്തിന് സർക്കാരിൽ നിന്നും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയിലെചീമേനി സ്വദേശിയാണ്. ഭാര്യ: പി. സജിന മകൾ: റിഷിക (വിദ്യാർത്ഥിനി ).

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger