സ്കൂളിന് പഠനോപകരണങ്ങൾ കൈമാറി

പയ്യന്നൂർ:ജെസിഐ പയ്യന്നൂർ, എൻ എസ് എസ് യൂണിറ്റ് 11- പയ്യന്നൂർ കോളേജ് സംയുക്തമായി എടനാട് വെസ്റ്റ് എൽ. പി സ്കൂളിൽ കുട്ടികൾക്കു പഠനോ പകരണങ്ങൾ കൈമാറി. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ ജെ. സി. ഡോ. ജയശേഖരൻ. വി. പി സ്വാഗതം പറഞ്ഞു.
പ്രധാന അധ്യാപകൻ സന്ദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് യൂണിറ്റ്. 11 പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജു ആർ നാഥ് വിശിഷ്ടാതിഥിയായിരുന്നു.
ജെസിഐ പയ്യന്നൂർ പ്രസിഡന്റ് ജെ. സി. സന്ദീപ് ഷേണായി, പ്രധാന അധ്യാപകൻ സന്ദീപ്, എൻ എസ് എസ് യൂണിറ്റ് 11 പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജു ആർ നാഥ് എന്നിവർ പഠനോ പകരണങ്ങൾ കൈമാറി.
ജെ.സി.അനൂപ് വണ്ണാടിൽ, ജെ. സി രഞ്ജിത്ത് വെളിച്ച ന്തോടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജെ.സി. പ്രമോദ് പുത്തലത്ത്, ജെ. സി. ജിതിൻ എന്നിവർ സംബന്ധിച്ചു.