ഓടി രക്ഷപ്പെട്ട കള്ളതോക്കു പ്രതി പിടിയിൽ

പരിയാരം: കള്ള തോക്കു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ നാടൻതോക്ക് പിടികൂടി. പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ കടന്നപ്പള്ളിക്ക് സമീപം വെച്ച് ഇന്നലെരാത്രിയോടെ പോലീസ് പിടികൂടി. കടന്നപ്പള്ളി
കള്ളക്കാംതോട് സ്വദേശി കുണ്ടു വളപ്പിൽ സന്തോഷിനെ (42)യാണ് എസ്. ഐ.സി.സനീത് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാത്രി 11.20 മണിയോടെയാണ് സംഭവം.എസ്.ഐ.സി.സനീതിൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാജിമോൻ, ചന്ദ്രൻ, മഹിത, രാജേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ റെയ്ഡിലാണ് കള്ളത്തോക്ക് പിടികൂടിയത്. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പോലീസ് സംഘത്തെ കണ്ട് പ്രതി ഇരുളിൽ ഓടി മറയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ തെരച്ചലിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.