ഓൺലൈൻ ട്രേഡിംഗിൽ യുവതിയുടെ 68 ലക്ഷം തട്ടിയെടുത്തു.

അമ്പലത്തറ.ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 68,05000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. പനയാൽ കരുവാക്കോട്ടെ കെ.അഞ്ജലിയുടെ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്ക് പ്രൊഫൈൽ വഴി പരിചയപ്പെട്ട് ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്2024 ജൂലായ് 17 മുതൽ പരാതിക്കാരിയുടെ ഭർത്താവ് അനീഷ് കുമാറിൽ നിന്നും പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകൾ വഴി പല തവണകളായി യുവതിയുടെ സ്വർണ്ണം പണയം വെച്ചതുൾപ്പെടെയുള്ള 68,0,5000 രൂപ കൈക്കലാക്കിയ ശേഷം ലാഭമോ നിക്ഷേപ മോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.