ബസ് ഫീസ് നൽകാത്തതിൻ്റെ പേരിൽ വിദ്യാർത്ഥിയെ അപമാനിച്ച സംഭവത്തിൽ കേസ്

പയ്യന്നൂർ: സ്കൂളിലേക്ക് യാത്ര ചെയ്യുന്നതിനായി അടക്കേണ്ട ബസ് ഫീസടക്കുന്നതിൽ വീഴ്ചവരുത്തിയെന്ന പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്നും പിടിച്ചിറക്കി അപമാനിച്ചതായ പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്തു.
തായിനേരിസ്കൂളിലെ എട്ടാം തരം
വിദ്യാർത്ഥിയുടെ പരാതിയിലാണ് തായി നേരിയിലെ ഇസ്മായിലിനെതിരെ പോലീസ് കേസെടുത്തത്. കുട്ടിക്കുണ്ടായദുര
നുഭവത്തിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ കളക്ടർക്കുമുൾപ്പെടെ വിദ്യാർത്ഥിയുടെ രക്ഷിതാവ് പരാതി നൽകിയിരുന്നു.
അധ്യായന വർഷാരംഭ ദിനത്തിൽ ഉച്ചക്ക് സ്കൂൾ വിട്ട് വീട്ടിലേക്ക് തിരിച്ചു പോകാനായി ബസിൽ കയറിയിരുന്ന വിദ്യാർത്ഥിയോടാണ് മാനേജ്മെൻ്റ് പ്രതിനിധിയെന്ന് പറയുന്ന ഇസ്മായിൽ കുട്ടിയെ ബസിൽ നിന്നും പുറത്തിറക്കി സ്റ്റാഫ് മുറിയിൽ കൊണ്ടുപോയി
മണിക്കൂറോളം നിർത്തി മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചത്.
രണ്ട് മണിക്കൂറിന് ശേഷം സ്കൂട്ടറിൽ കയറ്റി വീടിന് സമീപത്തെ റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയുലുണ്ട്.കുട്ടിക്കുണ്ടായ മാനസിക പീഡനത്തെ തുടർന്നാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.