ഓവുച്ചാലില്‍വീണ് കാൽനടയാത്രക്കാരന് സാരമായി പരിക്കേറ്റു

പയ്യന്നൂര്‍: ദേശീയ പാതയിലെ ഓവുചാലില്‍വീണ് കാൽനടയാത്രക്കാരന് പരിക്ക്.വെള്ളൂര്‍ ബ്രദേഴ്‌സ് റോഡിന് സമീപം താമസിക്കുന്ന കെ.വത്സരാജ്(61)നാണ് പരിക്കേറ്റത്. ഇടതുകാലിന്റെ എല്ലുപൊട്ടിയ നിലയിൽ പയ്യന്നൂര്‍ ഇയാൾ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 7.30 മണിയോടെ വെള്ളൂര്‍ ജനത പാൽസൊസൈറ്റിക്ക് സമീപമാണ് അപകടം. നിർമ്മാണ പ്രവൃത്തി നടക്കുന്ന ദേശീയപാത യുടെ സര്‍വീസ് റോഡിനരികിലെ ഓവുച്ചാലില്‍ വീണാണ് അപകടം. വാഹനങ്ങള്‍ കടന്നുവരവെ റോഡരികിലേക്ക് മാറിനില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ അരികിലെ ഓവുചാലിലെ സ്ലാബ് മാറ്റിവെച്ച വിടവിലൂടെ താഴെക്ക് വീഴുകയായിരുന്നു.ഓവുചാലിന്റെ സ്ലാബ് ഇളക്കിമാറ്റിവെച്ചപ്പോള്‍ അധികൃതർ തടസ്സങ്ങളോ അപകട മുന്നറിയിപ്പ് സൂചനകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണം. റോഡിൽ ഇത്തരത്തിൽ പല സ്ഥലത്തും അപകട കുരുക്കുകൾ പതിവായിട്ടുണ്ട്.