ചെറുവത്തൂർ മട്ടലായി മഹാശിവക്ഷേത്രത്തിൽ കവർച്ച

ചന്തേര :ദേശീയപാതയിൽ ചെറുവത്തൂർ മട്ടലായി മഹാശിവക്ഷേത്രത്തിൽ കവർച്ച.ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് സാധന സാമഗ്രികളും മറ്റും വാരിവലിച്ചിട്ടു. അകത്ത് അറയിൽ സൂക്ഷിച്ച സ്വർണ്ണ നാണയങ്ങളും വെള്ളിയുടെ ആൾ രൂപങ്ങളും 40,000 രൂപയോളം കവർന്നു. ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരവും കുത്തിതുറന്ന് പണം കവർന്ന നിലയിലാണ്.ഇന്നലെ രാത്രിയിലാണ് മോഷണം. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് സംഭവം കണ്ടത്.തുടർന്ന് ചന്തേര പോലീസിൽ വിവരം നൽകി. ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പ്രശാന്തിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.കാസറഗോഡ് നിന്നും ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി.