മോഷ്ടിച്ച സ്വർണ്ണപണ്ടപണയം ബേങ്ക് ജീവനക്കാരനെതിരെ കേസ്

കണ്ണൂർ .ബേങ്കിൽ ഇടപാടുകാർ പണയം വെച്ചസ്വർണ്ണം തട്ടിയെടുത്ത് സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ പണയം വെച്ച് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ബേങ്ക് ജീവനക്കാരനെതിരെ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെശ്രീറാം ഫൈനാൻസിയേഴ്സിൻ്റെ സീനിയർ ബിസിനസ് മാനേജർ കെ.രാഹുലിൻ്റെ പരാതിയിലാണ് താഴെചൊവ്വയിലെ കേരള ഗ്രാമീൺ ബേങ്ക് അസി.മാനേജർ പി.സുജേഷിനെതിരെ പോലീസ് കേസെടുത്തത്.2024 നവംബർ 6 നു ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ്റെ സ്ഥാപനത്തിൽ പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഇടപാടുകാർ പണയം വെച്ച സ്വർണ്ണം പണയം വെച്ച് അഞ്ച് ലക്ഷം രൂപ കൈപ്പറ്റി സ്ഥാപനത്തെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.