യുവാവിനെ ആക്രമിച്ച് ഫോണും എ ടി എം കാർഡു രേഖകളും തട്ടിയെടുത്ത ആറു പേർക്കെതിരെ കേസ്

കണ്ണൂർ .യുവാവിനെ താമസസ്ഥലത്ത് വെച്ച് ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ച ആറു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. കാടാച്ചിറ സ്വദേശി സി.ഷിമിലി (40ിൻ്റെ പരാതിയിലാണ് കണ്ണൂരിലെ ജെസ്‌ന, മുജീന, സീനത്ത്, മാലിക്, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർ ഉൾപ്പെടെ ആറു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.2024 സപ്തംബർ 21 ന് ഏഴു മണിക്ക് പരാതിക്കാരൻ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സാധു കമ്പനി റോഡിലുള്ള വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി ഷർട്ട് വലിച്ചു കീറി യും കണ്ടാലറിയാവുന്ന രണ്ട് പേർ മർദ്ദിച്ചും വീട്ടിൽ സൂക്ഷിച്ച 40,000 രൂപയുടെ ഓപ്പോ കമ്പനിയുടെ ഫോണും, ചെക്ക് ബുക്ക്, എ ടി എം കാർഡ്, ആധാർ കാർഡ് എന്നിവ തട്ടിപ്പറിച്ചു കൊണ്ടു പോകുകയും നാലാം പ്രതി സിമെൻ്റ് കട്ട കൊണ്ട് തലക്കിടാൻ ശ്രമിക്കുകയും ചെയ്ത് നരഹത്യാശ്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.