സ്കൂട്ടർ മോഷണം പോയി

കണ്ണൂർ .റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയതായി പരാതി. കണ്ണൂർ ചിറക്കകുളം സ്വദേശി കെ.വി.റഫീഖിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.പരാതിക്കാരൻ്റെ മകൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 13.എ.ജി. 3968 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് രാവിലെ 8 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിൽ റെയിൽവെ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിട്ട സ്കൂട്ടറാണ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.