ഓൺലൈൻ ട്രേഡിംഗിൽ യുവതിയുടെ 12,56,000 രൂപ തട്ടിയെടുത്തു

കണ്ണൂർ.ഓൺലൈൻ ട്രേഡിംഗിൽ വൻ സാമ്പത്തികലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി വഞ്ചിച്ചതട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.തലശേരി തിരുവങ്ങാട് സ്വദേശിനിയായ 43 കാരിയുടെ പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞ മെയ് 22നും 30 നുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പരസ്യം നൽകിയ പ്രതികൾ ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ച് വിവിധബേങ്ക് അക്കൗണ്ടുകൾ വഴി 12,56,000 രൂപ തട്ടിയെടുക്കുകയും പിന്നീട് ലാഭവിഹിതമോ നിക്ഷേപമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കേസെടുത്ത സൈബർ പോലീസ് അന്വേഷണം തുടങ്ങി.