July 14, 2025

വെള്ളപ്പൊക്കം ,കണ്ണൂർ താവക്കരയിൽ 50ഓളം കുടുംബംങ്ങളെ മാറ്റി, എടക്കാട് മാരാങ്കണ്ടി തോട്ടിൽ പോത്ത് ഒലിച്ചെത്തി

img_9755-1.jpg

കണ്ണൂർ: വെള്ളപ്പൊക്കം ,കണ്ണൂർ താവക്കരയിൽ 50ഓളം കുടുംബംങ്ങളെ മാറ്റി, എടക്കാട് മാരാങ്കണ്ടി തോട്ടിൽ പോത്ത് ഒലിച്ചെത്തി

കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലർച്ചെയുമായി തുടർന്നു പെയ്ത ശക്തമായ മഴയിൽ കണ്ണൂർ നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കം. കണ്ണൂർ യുനിവേഴ്സിറ്റി ആസ്ഥാനമായ താവക്കരയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അമ്പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. റവന്യൂ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ അഗ്നി രക്ഷാസേനയെത്തിയാണ് വെള്ളിയാഴ്ച്ച പകൽ 9.30 ഓടെയാണ് വീട്ടുകാരെ ഒഴിപ്പിച്ചു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.
താഴെ ചൊവ്വ ഭാഗത്തും നിരവധി വീടുകൾ വെള്ളത്തിലായിരിക്കുകയാണ്.
എടക്കാട് ഹുസ്സൻ മുക്ക് മാരാങ്കണ്ടി തോട് കരകവിഞ്ഞ് പ്രാദേശിക റോഡ് വെള്ളത്തിലായി. ശക്തമായ ഒഴുക്കിൽ ഒരു പോത്ത് ഒലിച്ചെത്തി. ഇതിനെ നാട്ടുകാർ രക്ഷപ്പെടുത്തി കരയിൽ കെട്ടിയിട്ടിരിക്കുകയാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger