July 14, 2025

വലിയന്നൂരിൽ ശക്തമായ കാറ്റിൽ വൻനാശം

img_9646-1.jpg

കണ്ണൂർ – മട്ടന്നൂർ പാതയിലെ വലിയന്നൂരിൽ രാവിലെ 7.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. മരങ്ങൾ വീണ് കടകളും വൈദ്യുത തൂണുകളും തകർന്നു. കാറ്റിൽ പെട്ടിക്കട പറന്ന് ലോട്ടറി തൊഴിലാളിക്ക് പരുക്കേറ്റു.കണ്ണൂർ വലിയന്നൂരിന് സമീപം ചതുരകിണറിലും അതിശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായി.

അതേസമയം കനത്ത മഴയിലും കാറ്റിലും വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് പെരുമണ്ണയിൽ ശക്തമായ കാറ്റിൽ വീട്‌ തകർന്നു. കോഴിക്കോട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 145 പേരെ മാറ്റി

കോഴിക്കോട് പെരുമണ്ണയിലെ അബ്ദുൽ ലത്തീഫിന്റെ വീടാണ് ശക്തമായ കാറ്റിൽ തകർന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. കനത്ത മഴയെ തുടർന്ന് വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മൊകവൂരിൽ പരസ്യ ബോർഡ് സർവീസ് റോഡിൽ വീണ് ഗതാഗത തടസ്സം നേരിട്ടു. കുറ്റ്യാടിയിൽ വൈദ്യുതി ലൈനിലേക്ക് മരം പൊട്ടിവീണു. കാസർഗോഡ് കീഴൂരിൽ രാവിലെ ശക്തമായ കാറ്റിൽ നിരവധി വൈദ്യുതി തൂണുകൾ നിലംപതിച്ചു. മലപ്പുറം ചങ്ങരകുളത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. തെക്കുമുറിയിൽ താമഴിക്കുന്ന കൃഷ്ണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger