വീട്ടുപറമ്പിൽ കയറി അക്രമം യുവാവിനെതിരെ കേസ്

എടക്കാട്. വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി കമ്പി പാര കൊണ്ട് അതിർത്തിമതിലും മുറ്റത്ത് പാകിയ കരിങ്കല്ലുകളും കുത്തിപ്പൊളിച്ച് നശിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ എടക്കാട് പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ 45 കാരിയുടെ പരാതിയിലാണ് കണ്ണൂർ സിറ്റി പരിധിയിലെ ബൈജുവിനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 26 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ആണ് സംഭവം.10,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.