കണ്ണൂർ ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഡ് അലര്‍ട്ട്

കണ്ണൂര്‍ ജില്ലയില്‍ മെയ് 29 വ്യാഴം, 30 വെള്ളി ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.