യുവാവിനെ മർദ്ദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

പയ്യന്നൂർ.ജിംനേഷ്യത്തിൽ നിന്നും പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി മർദ്ദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്.കാങ്കോൽ താഴെ കുറുന്തിലെ ടി.എം സൗരവിൻ്റെ പരാതിയിലാണ് കാങ്കോലിലെ ലിനീഷിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോത്തായി മുക്കിലെ ഓട്ടോസ്റ്റാൻ്റിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ പിതാവുമായുള്ള വ്യക്തിപരമായ വൈരാഗ്യത്തിൻ്റെ പേരിൽ പ്രതികൈ കൊണ്ട് അടിക്കുകയും താക്കോൽക്കൂട്ടം കൊണ്ട് കുത്തുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും അച്ഛനെയും നിന്നെയും കൊത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.