പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ

കൊട്ടിയൂർ: പാൽചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ
തോടിന്
സമീപത്ത് മണ്ണിടിച്ചിൽ.
കൊട്ടിയൂർ – പാൽചുരം ബോയ്സ്ട്രൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ – നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.
രാത്രിയോടെയാണ് മണ്ണിടിഞ്ഞത്. കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്. റോഡിലെ മണ്ണും കല്ലും നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. ഇതോടെ, കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 24 മണിക്കൂറിനുള്ളിൽ 204 മി. മീറ്ററിനു മുകളിൽ മഴയാണ് ഇരു ജില്ലകളിലും പ്രതീക്ഷിക്കുന്നത്.