പട്ടാപ്പകൽ വീടുകുത്തി തുറന്ന് കവർച്ച സ്വർണ്ണവും പണവും കവർന്നു

Aapan Katപരിയാരം: പരിയാരത്ത് പട്ടാപ്പകൽ കവർച്ച സ്വർണ്ണവും പണവും കവർന്നു. വീടു പൂട്ടി ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോയ തക്കത്തിൽ മുൻവശത്തെ വാതിൽ കുത്തിതുറന്ന മോഷ്ടാവ് സ്വർണ്ണവും പണവും കവർന്നു.പരിയാരം കാരക്കുണ്ടിലെ കെ. പി. ജോസഫിൻ്റെ വീട്ടിലാണ് കവർച്ച.വീടിൻ്റെമുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒന്നര പവനോളം തൂക്കം വരുന്നമാലയും 23,000 രൂപയും കവർന്നു. തിങ്കളാഴ്ച രാവിലെ രാവിലെ 8.30 മണിയോടെ ശ്രീകണ്ഠാപുരം മൈക്കിൾ നഗറിലെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിന് ജോസഫും ഭാര്യയും പോയതായിരുന്നു. വൈകുന്നേരം
5മണിക്കു തിരിച്ചു വന്നപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോൾ മുറിയിലെ സാധന സാമഗ്രികളും കുട്ടികളുടെ പുസ്തകങ്ങളും ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒന്നരപവൻ്റെ മാലയും 23,000 രൂപയുമായി മോഷ്ടാവ് കടന്നു കളഞ്ഞു.
കവർച്ച സ്വർണ്ണവും പണവുമായി 1,30,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പരിയാരം പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും.