സ്കൂട്ടർ യാത്രികനു മേൽ ആൽ മരം പൊട്ടിവീണു; യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു.

പയ്യന്നൂർ : സ്കൂട്ടർ യാത്രികനു മേൽ ആൽ മരം പൊട്ടിവീണു. യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു. കാറമേലിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. വെള്ളൂർ ബേങ്കിലെ റിട്ട. ജീവനക്കാരൻ എം.വി. പത്മനാഭൻ ആണ് രക്ഷപ്പെട്ടത്. ആൽമരത്തിൻ്റെ വലിയ കൊമ്പ് നിലംപൊത്തുകയായിരുന്നു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.