കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം 28 നു പയ്യന്നൂരിൽമുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

പയ്യന്നുർ: മുൻ എം.എൽ എ യും കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും മികച്ച സാംസ്കാരിക സാഹിത്യ പ്രവർത്തകനുള്ള കർമ്മ ശ്രേഷ്ഠ പുരസ്കാരസമർപ്പണവും സപ്തബർ 28 ന് നടക്കും.പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് മുഖ്യമന്ത്രി വി. ഡി . സതീശൻ ഉദ്ഘാടനം ചെയ്യും .പരിപാടി യുടെമുന്നൊരുക്കങ്ങൾക്കായി പയ്യന്നൂരിൽ ചേർന്ന യോഗത്തിൽ
ഡി സി സി പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ അഡ്വ: മാർട്ടിൻ ജോർജ്ജ്, ജനൽ കൺവീനർ എം.പി.ഉണ്ണികൃഷ്ണൻ , നേതാക്കളായ ഏ.പി.നാരായണൻ ,എംകെ.രാജൻ, കെ.ജയരാജ്, എ.രൂപേഷ്എന്നിവർ സംബന്ധിച്ചു.







