July 14, 2025

കാറ്റിലും മഴയിലും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ നാശനഷ്ടം

img_9337-1.jpg

കനത്ത കാറ്റിലും മഴയിലും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. മുഴപ്പിലങ്ങാട് വില്ലേജ് മൂന്നാം വാര്‍ഡിലെ വിജയലക്ഷ്മിയുടെ വീടിനു മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. മുഴപ്പിലങ്ങാട് മമ്മാക്കുന്നില്‍ അഞ്ചാം വാര്‍ഡ് സഫിയയുടെ വീടിനു മുകളില്‍ മരം വീണു ഭാഗികമായി തകര്‍ന്നു. ആറാം വാര്‍ഡിലെ  ബേബി ഷീല, സഫ്രീന, മേഘേഷ് എന്നിവരുടെ വീടിനു മുകളില്‍ മരം, തെങ്ങ് എന്നിവ വീണ് ഭാഗികമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ നാലാം വാര്‍ഡ്  സുമതിയുടെ വീടിന്റെ മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. ആറാം വാര്‍ഡിലെ  സന്തോഷ് കുമാറിന്റെ  വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പത്താം വാര്‍ഡില്‍ മുല്ലപൂകാന്റെകത്ത് വീട്ടിലും ശയന നിവാസില്‍ കൈപ്രത് ശിവരാമന്റെ വീട്ടിന്റെ മുകളിലും മരം പൊട്ടി വീണു കേടുപാടുകള്‍ പറ്റി.

കുപ്പം കപ്പണത്തട്ടില്‍ റോഡിന്റെ കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു

തളിപ്പറമ്പ് കുപ്പംകപ്പണത്തട്ടില്‍ റോഡിന് സംരക്ഷണമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു. സ്ഥിരമായി ഇടിയുന്ന ഭാഗത്ത് നിന്നുമാറി കോണ്‍ക്രീറ്റ് ഉപയോഗിച്ച് കെട്ടിയ ഭിത്തിയാണിത്. ഇതിന് അടുത്ത് ജനവാസ മേഖലയാണ്. ഇരിക്കൂര്‍  പെരുവളത്തുപറമ്പ് കുളിഞ്ഞ ദേവി വിലാസം എ എല്‍ പി സ്‌കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞു. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയിലേക്കാണ് മതിലിടിഞ്ഞിരിക്കുന്നത്. മതിലിന്റെ കല്ലുകള്‍  സ്‌കൂളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തേക്ക് ഇടിഞ്ഞതിനാല്‍ വഴി തടസപ്പെട്ടിരിക്കുകയാണ്.
കയരളത്തെ ഇ എ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റ വീടിന് മുകളില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീടിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. കയരളം നെയ്യമൃത് മഠത്തിനു മുകളില്‍ മരം വീണ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. കുട്ട്യേരി വില്ലേജിലെ പങ്ങാട്ടൂര്‍ എന്ന സ്ഥലത്ത് സി ആലിയുടെ ഉടമസ്ഥയിലുള്ള വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താണു. ആളപായമില്ലെന്ന് കുട്ട്യേരി വില്ലേജ് ഓഫീസര്‍ അറിയിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger