കണ്ണൂർ സർവ്വകലാശാലയിൽ രാഷ്ട്രീയക്കളി : റജിസ്ട്രാറെ പുറത്താക്കി

Screenshot
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പിടിമുറുക്കി യു. ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ്. രജിസ്ട്രാറെ പുറത്താക്കി സിൻഡിക്കേറ്റ്. കണ്ണൂർ സർവകലാശാല രജിസ്ട്രാർ ജോബി കെ ജോസിനെയാണ് പുറത്താക്കിയത്. മുൻകൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം. സിൻഡിക്കേറ്റ് യോഗത്തിൽ പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് ഇദ്ദേഹത്തെ യു.ഡി എഫിന് മേധാവിത്വമുള്ള പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഡോ പ്രീയ വർഗീസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനെ മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചിരുന്നു പ്രിയയുടെ നിയമന തെറ്റില്ലെന്ന വാദം സുപ്രീം കോടതിയിൽ കേസിൻ്റെ വിചാരണ വേളയിൽ ഉന്നയിക്കാതിരിക്കാനും തീരുമാനിച്ചിരുന്നു കഴിഞ്ഞ 10 വർഷക്കാലത്തെ ഇടത് സിൻഡിക്കേറ്റിൻ്റെ ഭരണത്തിനു ശേഷമാണ് യുഡിഎഫിന് നിയന്ത്രണമുള്ള സിൻഡിക്കേറ്റ് വരുന്നത്. സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യയാണ് അസി.പ്രൊഫസറായ ഡോ. പ്രിയ വർഗീസ്







