July 14, 2025

അതിശക്തമായ മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടം

img_9262-1.jpg


അതി ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 144 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 12 പേര്‍ക്ക്  പരിക്കുപറ്റി. 184 കുടുംബങ്ങളെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. ജില്ലയില്‍ മെയ് 20 മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 107 വില്ലേജുകളിലാണ് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം കപ്പണത്തട്ട്, തളിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുളിമ്പറമ്പ എന്നിവിടങ്ങളില്‍ മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം ഉണ്ടായി.

അതേസമയം ചുഴലിക്കാറ്റിൽ വാരം, എളയാവൂർ മേഖലയിൽ കനത്ത നാശം. നിരവ ധി വീടുകളുടെ മേൽക്കൂര കൾ കാറ്റിൽപ്പറന്നു. മുണ്ടയാ ട് ഇൻഡോർ സ്റ്റേഡിയം മുതൽ പെരിങ്ങളാ യിവരെയുള്ള മേഖലയിലാണ് ഞായ എട്ടരയോ ടെ വീശിയടിച്ച ശക്ത മായ കാറ്റ് നാശം വിതച്ചത്. 18 വീടു കൾക്ക് ഭാഗിക മായി കേടുപാടു ണ്ടായി. 40 വീടുകളെ യാണ് കാറ്റ് ബാധിച്ചത്. നൂ റുകണക്കിന് മരങ്ങൾ കടപു ഴകി. ചേലോറ, എളയാവൂർ വില്ലേജുകളിൽ ഉൾപ്പെടുന്ന കണ്ണൂർ കോർപ്പറേഷനിലെ 20, 21, 23 ഡിവിഷനുകളിലാ ണ് കാറ്റ് വീശിയത്.

കണ്ണൂർ കോർപ്പറേഷൻ ചെലോറ സോണൽ പെരിങ്ങളായി വളന്നൂർ,എളയാവൂർ നോർത്ത് സൗത്ത് ഭാഗത്ത് ശക്തമായ മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങൾ മേയറും സംഘവും വിലയിരുത്തുന്നു. കൗൺസിലർ കെ നിർമ്മല എന്നവരുടെ വീടിൻ്റെ മേൽകൂരയടക്കം തകർന്നിട്ടുണ്ട്. വൻ മരങ്ങൾ പൊട്ടിവീണതിനാൽ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സമയോചിതമായ ഇടപെടലിൽ ഗതാഗത തടസങ്ങൾ എളുപ്പത്തിൽ നീക്കാൻ കഴിഞ്ഞു. മേയറോടൊപ്പം നഗരാസൂത്രണ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ,മുൻ മേയർ ടി.ഒ. മോഹനൻ,കൗൺസിലർ കെ. നിർമ്മല, റിട്ട. ഡെപ്യൂട്ടി കലക്ടർ സി.എംഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger