July 14, 2025

ചിറ്റിലപ്പള്ളി – റോട്ടറി പിലാത്തറ സ്വപ്നഭവനം താക്കോൽദാന കർമ്മം മെയ് 28 ന്

7c646f83-9fbc-4626-9e94-8aadb6234eda-1.jpg

പിലാത്തറ : പിലാത്തറ റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നിർധന കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം മെയ് 28ന് രാവിലെ 8:30 ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ നിർവഹിക്കും. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ മുഖ്യാതിഥി ആയിരിക്കും. പിലാത്തറ റോട്ടറി ക്ലബ് പ്രസിഡന്റ് സി കെ പുരുഷോത്തമൻ അധ്യക്ഷത വഹിക്കും.

പിലാത്തറ അറത്തിൽ പി ഗിരിജ, കോക്കാട് മുച്ചിലോട്ടിനു സമീപം കെ കെ മൃദുല എന്നിവർക്കാണ് പിലാത്തറ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുന്നത്. നൂറു ദിവസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ ഏൽപ്പിക്കുന്ന ഈ വീടുകൾ നിർധനരായ ഈ കുടുംബങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാൽക്കാരം ആണ്. കാലവർഷം കനക്കുന്നതിനു മുൻപേ തന്നെ അടച്ചുറപ്പുള്ള വീട്ടിലേക്കു താമസം മാറാനൊരുങ്ങുകയാണ് ഈ കുടുംബങ്ങൾ.

സാമൂഹ്യ സേവന രംഗത്ത് ഒട്ടനവധി നല്ല പ്രവർത്തനങ്ങളാണ് പിലാത്തറ റോട്ടറി ക്ലബ് ഏറ്റെടുത്തു നടപ്പിലാക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണം, പാവപ്പെട്ടവർക്ക് സൗജന്യമായി മെഡിക്കൽ ക്യാമ്പ്, തളിപ്പറമ്പ RUDSET ഇൻസ്റിറ്യൂട്ടുമായി ചേർന്നുള്ള സൗജന്യ തൊഴിൽ പരിശീലനം, യുവതലമുറയെ ദിശാബോധത്തോടു കൂടി വളർത്തിയെടുക്കാൻ ഉതകുന്ന Interact / Rotaract ക്ലബ്ബ്കൾ, ആരോഗ്യ പരിസ്ഥിതി മേഖലകൾ ഊന്നൽ നൽകിയുള്ള പ്രൊജക്ടുകൾ തുടങ്ങി ഒട്ടനവധി പദ്ധതികൾക്ക് ഈ അടുത്ത കാലത്തായി പിലാത്തറ റോട്ടറി ക്ലബ്ബ് നേതൃത്വം നൽകിയിരുന്നു. സമൂഹത്തിൽ സുസ്ഥിരമായ മാറ്റം ഉണ്ടാക്കാൻ ഉതകുന്ന ഇത്തരം നിസ്വാർഥ സേവനങ്ങൾ തുടരാൻ പിലാത്തറ റോട്ടറി ക്ലബ് പ്രതിജ്ഞാബദ്ധരാണെന്നു ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് സി കെ പുരുഷോത്തമൻ, സെക്രട്ടറി സുനിൽ കൊട്ടാരത്തിൽ, സതീശൻ കെ സി, രാജീവൻ ടി, അരവിന്ദാക്ഷൻ കെ, പ്രൊഫ. രവീന്ദ്രൻ കെ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger