July 14, 2025

തലശ്ശേരി നഗരസഭയിൽ ദുരന്തനിവാരണ സമിതി അടിയന്തിര യോഗം ചേർന്നു

img_3125-1.jpg


കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴയുടെ സാഹചര്യത്തിൽ തലശ്ശേരി നഗരസഭ ദുരന്ത നിവാരണസമിതി തലശ്ശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ എം ജാമുനാ റാണി ടീച്ചറുടെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ യോഗം ചേർന്നു. നിലവിലുള്ള സ്ഥിതിഗതികൾ യോഗം വിലയിരുത്തി. സ്റ്റേഡിയം പവലിയൻ, ബ്രണ്ണൻ ട്രെയിനിങ് സെന്റർ, നഗരസഭ ടൗൺ ഹാൾ, ചിറക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ചന്തുമേനോൻ സ്മാരക വലിയ മാടാവ്  സ്‌കൂൾ, മുബാറക് ഹയർസെക്കൻഡറി സ്‌കൂൾ, എൻ ടി ടി എഫ് ട്രെയിനിങ് സെന്റർ, കോടിയേരി സ്‌കൂൾ, കോടിയേരി ബാങ്ക് ഓഡിറ്റോറിയം, വയോജന കേന്ദ്രം, കാരാൾതെരു അമൃത സ്‌കൂൾ ചക്യത്തു മുക്ക്, കോടിയേരി വനിത തൊഴിൽ പരിശീലന കേന്ദ്രം എന്നിവ അത്യാവശ്യ ഘട്ടങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു. നഗരസഭയുടെ നിലവിലുള്ള ദുരന്തനിവാരണം സേന വിപുലീകരിക്കാനും പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാവശ്യ ഉപകരണങ്ങൾ വാങ്ങിക്കാനും, പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യം, കെഎസ്ഇബി  എന്നീ വകുപ്പുകളുടെ പരിശീലനം നൽകാനും തീരുമാനിച്ചു. സംഗമം ജംഗ്ഷനിൽ അപകടവസ്ഥയിലായ കെട്ടിടം പരിശോധന നടത്തി നടപടികൾ സ്വീകരിക്കും. നവീകരിച്ച കൊട്ടാരം വളപ്പിൽ കുളംത്തോട് തൊട്ടുകിടക്കുന്ന വീടിനു അപകടം ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കും. നഗരസഭയും, റവന്യു വകുപ്പും, പോലീസും, ഫയർഫോസും, പൊതുപ്രവർത്തകരും, യുവജന സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും ആപത്ത് ഘട്ടങ്ങളിൽ നല്ല രീതിയിൽ ഇടപെടുന്നുണ്ടെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ വൈസ് ചെയർമാൻ എം.വി ജയരാജൻ, നഗരസഭ സെക്രട്ടറി, പോലീസ്, ഫയർഫോഴ്‌സ്, റവന്യു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
(പടം)

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger