കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

വളപട്ടണം: കഞ്ചാവു പൊതിയുമായി മൂന്ന് പേരെ പോലീസ് പിടികൂടി.പള്ളിക്കുളം ബസ് സ്റ്റോപ്പിന് സമീപം വെച്ച്
വെസ്റ്റ് ബംഗാൾ ബെഹർ കൂച്ച് കൊച്ച് ബീഹാർ സ്വദേശി ജുൾഫിക്കർ അലി സർക്കാറി(32)നെ 22 ഗ്രാം കഞ്ചാവുമായും, ആറാംകോട്ടം നാലു മുക്ക് ജംഗ്ഷനിൽ വെച്ച്10 ഗ്രാം കഞ്ചാവുമായി
അഴീക്കോട് നാലുമുക്ക് ആറാംകോട്ടം സ്വദേശി സിദ്ധാർത്ഥ് മഹേഷ് (20), അഴീക്കോട് മീൻകുന്ന് സ്കൂളിന് സമീപം വെച്ചാണ് 5.5 ഗ്രാം കഞ്ചാവുമായി
അഴീക്കോട് സൗത്തിലെ നീർക്കടവ് അഴിയൂർ വയലിലെ അതുൽ കൃഷ്ണ (21) എന്നിവരെയാണ് എസ്.ഐ. ടി എം വിപിനും സംഘവും പിടികൂടിയത്.