16 കാരിയെ പീഡിപ്പിച്ച നാലു പേർക്കെതിരെ പോക്സോ കേസ് ,ഒരാൾ അറസ്റ്റിൽ

വിദ്യാനഗർ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെ പോക്സോ നിയമപ്രകാരം കേസ്.ഒരാൾ അറസ്റ്റിൽ.
പ്രണയം നടിച്ച് വീട്ടിൽ നിന്നും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെയാണ് പോക്സോ കേസിൽ അറസ്റ്റു ചെയ്തത്. ബേള നീർച്ചാൽ നാഷണൽ നഗറിലെ തലപ്പാടി ഹൗസിൽ മുഹമ്മദ് റിഫൈയെ (26)യാണ് വിദ്യാനഗർ എസ്.ഐ.എം. പി. പ്രദീഷ് കുമാർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
24 ന് ശനിയാഴ്ച രാത്രി 8 മണിക്കാണ് വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന 16 കാരിയെ യുവാവ് കൂട്ടി ക്കൊണ്ടുപോയി പീഡിപ്പിച്ചത്.സഹോദരിയെ താമസസ്ഥലത്ത് നിന്നും കാണാനില്ലെന്ന സഹോദരൻ്റെ പരാതിയിൽ കേസെടുത്ത വിദ്യാനഗർ പോലീസ് അന്വേഷണത്തിൽ ഇരുവരെയും കാസറഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കണ്ടെത്തി.തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോൾ കൂടുതൽ പേർ പീഡിപ്പിച്ച വിവരം പോലീസിന് ലഭിച്ചു. ബന്ധുവീടുകളിൽ പോയപ്പോൾ ബന്ധുവായ മൂന്നു പേർ കൂടി പീഡിപ്പിച്ച വിവരവും പെൺകുട്ടി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ നാലു പോക്സോ കേസ് വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി.