പയ്യന്നൂരിൽ വീട് കുത്തിതുറന്ന് കവർച്ചാശ്രമം

പയ്യന്നൂർ. കനത്ത മഴയിൽ പയ്യന്നൂരിൽ വീണ്ടും കവർച്ചാ ശ്രമംപൂട്ടിയിട്ട വീടു കുത്തി തുറന്നു. പയ്യന്നൂർകാറമേൽ മഖാമിന് സമീപം താമസിക്കുന്ന മഹിളാ അസോസിയേഷൻ നേതാവ് എ. ചന്ദ്രമതിയുടെ വീട് കുത്തി തുറന്നാണ് കവർച്ചാ ശ്രമം നടന്നത്. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറികളിലെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. എ. ചന്ദ്രമതി ദിവസങ്ങൾ മുമ്പു വീടു പൂട്ടി വിദേശത്ത് കഴിയുന്ന മകളുടെ അടുത്തേക്കും ഭർത്താവ് ബാലകൃഷ്ണൻ ബന്ധു വീട്ടിലേക്കും പോയതായിരുന്നു. ഇന്ന് രാവിലെ വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടതിനാൽ അയൽവാസികൾ പയ്യന്നൂർ പോലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. വീടിനു സമീപത്തെ രണ്ടു കെട്ടിടത്തിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു . പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് പിറകിലെ നിക്കുന്നത്ത് കളരി ക്ഷേത്രത്തിലും കവർച്ചാ ശ്രമം നടന്നിരുന്നു.