July 14, 2025

ഗാർഹിക പീഡനം ഭർത്താവിനെതിരെ കേസ്

img_9202-1.jpg

തളിപ്പറമ്പ. വിവാഹ ശേഷം യുവതിയുടെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം ഭർത്താവ് മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.നീലേശ്വരം ചായ്യോത്ത് സ്വദേശിനിയും തളിപ്പറമ്പ ഞാറ്റു വയലിൽ താമസക്കാരിയുമായ 30കാരിയുടെ പരാതിയിലാണ് ഭർത്താവ് തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി പി.ഫൈസലിനെ (42) തിരെ പോലീസ് കേസെടുത്തത്.വിവാഹശേഷം2023 ജനുവരി 19 മുതൽഈ മാസം 10 വരെയുള്ള കാലയളവിൽ പ്രതിയുടെ ഞാറ്റു വയലിലുള്ള വാടക വീട്ടിൽ താമസിച്ചു വരവെ പരാതിക്കാരിക്ക് വിവാഹ സമയത്ത് ലഭിച്ച സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി തിരിച്ചു കൊടുക്കാതെ മാനസികവും ശാരീരികവുമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger