ജില്ലാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്: പാപ്പിനിശ്ശേരി പ്രോ സ്റ്റൈൽ ജിം ചാമ്പ്യന്മാർ

കണ്ണൂർ : ജില്ലാ പുരുഷ-വനിതാ പവർലിഫ്റ്റിങ് മത്സരത്തിൽ പാപ്പിനിശ്ശേരി പ്രോ സ്റ്റൈൽ ജിം ഓവറോൾ ജേതാക്കളായി. പയ്യാമ്പലം യുവ ഹൃദയ വ്യായാമമന്ദിരം രണ്ടാം സ്ഥാനം നേടി. മൂന്നാംസ്ഥാനം പള്ളിക്കു ന്ന് ടിപി ജിംനേഷ്യത്തിനാണ്.
വനിതാവിഭാഗത്തിൽ പാപ്പിനിശ്ശേരി പ്രൊ സ്റ്റൈൽ ജിം, പള്ളിക്കുന്ന് ടിപി ജിംനേഷ്യം, അലവിൽ ഫിനിക്സ് ജിം എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുരുഷവിഭാഗത്തിൽ പ്രോ സ്റ്റൈൽ യുവഹൃദയ, വേൾഡ് ഫിറ്റ്നസ്, റാം ബോഫിറ്റ്നസ് എന്നിവ ജേതാക്കളായി.
വനിതാവിഭാഗത്തിൽ പൂജാറാണി, സാനിയ മിർസ എന്നിവർ സ്ട്രോ ങ് വിമൻ ആയും പുരുഷവിഭാഗത്തിൽ സാകേത്, ശ്രേയസ് എന്നിവർ സ്ട്രോങ്മാൻമാരുമായി. കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാപനയോഗത്തിൽ സി.കെ.സദാനന്ദൻ സമ്മാനം നൽകി. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെ.വി.മഹേഷ്, ശൈലേശൻ, കെ .അശോക് കുമാർ, അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
