July 14, 2025

അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി.

1f9c6b8e-f2dd-4a06-8ed9-09151a899549-1.jpg

പയ്യന്നൂർ : അന്നൂർസഞ്ജയൻ സ്മാരക ഗ്രന്ഥാലയം ഭാരവാഹികളായിരുന്ന സി.കെ. ശേഖരൻ മാസ്റ്റർ, കെ.വി നാരായണൻ മാസ്റ്റർ, സി.നാരായണൻ എന്നിവരുടെ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന ഗ്രന്ഥാലയം നൽകി വരുന്ന ശേഖരൻ മാസ്റ്റർ പുരസ്കാരം ഏരുവേശി യുവജന ഗ്രന്ഥാലയം പ്രസിഡണ്ട് എം. നാരായണൻ മാസ്റ്റർക്ക് ചെയർപേഴ്സൺ സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള സി. നാരായണൻ പുരസ്കാരം ഐ.എസ്. ആർ.ഒ റിട്ട. സയൻറിസ്റ്റ് കെ.വി. രവീന്ദ്രനു വേണ്ടി ഏറ്റുവാങ്ങി. സാംസ്കാരിക രംഗത്തെ വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല റിട്ട. പ്രൊഫസർ ഡോ:എ.കെ. രാമകൃഷ്ണൻ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് എഫ്.എഫ് എസ്.ഐ കേരളം വിജയ മുലായ് പുരസ്കാരം നേടിയ കെ.രാമചന്ദ്രൻ , സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ എം.ടി. അന്നൂർ എന്നിവരെ ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.രാമചന്ദ്രൻ ആശംസകൾ നേർന്നു. എം. നാരായണൻ മാസ്റ്റർ , കെ. രാമചന്ദ്രൻ, എം.ടി. അന്നൂർ എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. സി.കെ. ഹരീന്ദ്രൻ സ്വാഗതവും പി.അശോകൻ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger