അഴീക്കോട് മണ്ഡലത്തിൽ പത്ത് റോഡുകൾക്ക് 5 കോടി രൂപ അനുവദിച്ചു

അഴീക്കോട് മണ്ഡലത്തിലെ പ്രധാനപ്പെട്ട 10 റോഡുകളുടെ നവീകരണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. കെ.വി സുമേഷ് എംഎൽഎയുടെ ആവശ്യപ്രകാരം സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. 10 റോഡുകൾക്ക് 50 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഒമ്പത് റോഡുകളുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. പാപ്പിനിശ്ശേരി കല്ലൂരി കടവ് റോഡിന് ഭരണാനുമതി ലഭിച്ചു. പഞ്ചായത്ത് ഭാരവാഹികളും നാട്ടുകാരും നേരത്തെ ആവശ്യപ്പെട്ട റോഡുകളുടെ ടെണ്ടർ നടപടികളാണ് പൂർത്തിയായിരിക്കുന്നത്. കോർപ്പറേഷനിലെ മൂന്ന് റോഡുകളും അഭിവൃദ്ധിപ്പെടുത്തുന്നതിന് 50 ലക്ഷം രൂപ വീതം അനുവദിച്ചു. മണ്ഡലത്തിലെ പ്രധാന 10 റോഡുകളും നവീകരിക്കുന്നതോടുകൂടി യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കുവാൻ സാധിക്കും.
കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ് സ്റ്റോപ്പ് കല്ല്കെട്ട് ചിറ റോഡ് 50 ലക്ഷം, കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ശാദുലിപള്ളി റോഡ് 50 ലക്ഷം, വൻകുളത്തുവയൽ – പാലോട്ട് വയൽ റോഡ് 50 ലക്ഷം, തളാപ്പ് ചുങ്കം – സ്പിന്നിംഗ് മിൽ റോഡ് 50 ലക്ഷം,അരയാക്കണ്ടിപ്പാറ പച്ചക്കുന്ന് – കണിശൻമുക്ക് റോഡ് 50 ലക്ഷം,
പാപ്പിനിശ്ശേരി പഞ്ചായത്ത് കരിക്കൻ കുളം – ഇല്ലിപ്പുറം റോഡ് 50 ലക്ഷം, ചാൽ ബീച്ച് അഴീക്കൽ ലൈറ്റ് ഹൗസ് റോഡ് 50 ലക്ഷം, ചിറക്കൽ കല്ലടത്തോട് ഹരിജൻ കോളനി റോഡ് 50 ലക്ഷം, നാറാത്ത് ആലിൻകീഴിൽ കോട്ടാഞ്ചേരി ഇടക്കൈ തോട് കണ്ണാടിപ്പറമ്പ് റോഡ് 50 ലക്ഷം എന്നീ റോഡുകളുടെ ടെണ്ടർ നടപടികളാണ് പൂർത്തിയായത്. പാപ്പിനിശ്ശേരി പഞ്ചായത്ത് – കല്ലൂരിക്കടവ് റോഡിന് ഭരണാനുമതി ലഭിച്ചു.