സാമൂഹിക തിന്മകൾക്കെതിരെ കുട്ടികളുടെ കൂട്ടായ്മ അനിവാര്യം

ഏഴിമല : സാമൂഹിക തിന്മകൾക്കെതിരെ കുട്ടികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡണ്ട് എൻ. അരുൺ അഭിപ്രായപ്പെട്ടു. ബാലവേദി ജില്ലാ ക്യാമ്പ് കളിയരങ്ങ് ഏഴിമലയിൽ ശ്രീറാം റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം സി. പി. ഷൈജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി. ബാബു, താവം ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി, വി. ബാലൻ, കെ.എം സപ്ന , എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി കെ.വി. സാഗർ, എ.ഐ എസ്.എഫ് ജില്ലാസെക്രട്ടറി യശ്വന്ത് ജെ,, സന്മയ’എം.കെ, കെ.ആർ ചന്ദ്രകാന്ദ്, കെ. മഹിജ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 110 – കുട്ടികൾ പങ്കെടുത്തു ക്യാമ്പ് ലീഡർ ആയി സന്മയ കെ യും, ഡപ്യൂട്ടി ലീഡർ ആയി ഗംഗ.ടി, ദേവനന്ദൻ എം. നിഷാദ് എന്നിവരെ തെരഞ്ഞെടുത്തു. ക്യാമ്പിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.