July 14, 2025

പയ്യന്നൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ അറസ്റ്റിൽ

f30e1c16-3a74-4383-a1b8-2cdd2ce9d519-1.jpg

പയ്യന്നൂർ. വയോധികയെ ക്രൂരമർദ്ദനത്തി നിരയാക്കി മരണപ്പെട്ട കേസിൽ കൊച്ചുമകനെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. മരണകാരണം ശരീരത്തിനേറ്റ മാരക ക്ഷതങ്ങളെന്ന് റിപ്പോർട്ട്.
കൊച്ചുമകൻ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ ഇടവലത്ത് റിജു (42)വിനെയാണ് എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്.
പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയറ വീട്ടിൽ കാർത്യായനി അമ്മ (88) യുടെ മരണത്തിന് കാരണം കൊച്ചുമകൻ്റെ ക്രൂര മർദ്ദനമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെയാണ് കൊലക്കുറ്റത്തിന് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ വയോധിക മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11 ന് ഉച്ചക്ക് 2.10 മണിക്കാണ് കേസിനാസ്പദമായ ക്രൂര മർദ്ദനം നടന്നത്. വീട്ടിൽ താമസിക്കുന്ന വിരോധത്തിൽ
മുത്തശ്ശിയെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന വയോധികയെ പരിചരിക്കുന്ന ഹോം നഴ്സ്
ഉദയഗിരി തെമ്മാർക്കാട് സ്വദേശിനി അമ്മിണി രാധാകൃഷ്ണൻ്റെ പരാതിയിലാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ ലീലാവതിയുടെ മകൻ റിജുവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്.
വയോധികയെ ക്രൂരമായി മർദ്ദിച്ച കൊച്ചുമകൻ താമസിക്കുന്ന കണ്ടങ്കാളിയിലെ വീടിൻ്റെ ജനൽഗ്ലാസും വീട്ടുമുറ്റത്ത് നിർത്തിയിട്ട
കാറും അജ്ഞാതർ അടിച്ചു തകർത്ത സംഭവവുമുണ്ടായിരുന്നു ഇക്കഴിഞ്ഞ 18 ന് ഞായറാഴ്ച രാത്രിയാണ്
റിജുവിൻ്റെ കെ എൽ 59 .എസ് .8712 നമ്പർ ആൾട്ടോകാറും വീടിൻ്റെ ജനൽഗ്ലാസും പുറത്തേക്കുള്ള കുടിവെള്ള പൈപ്പും അജ്ഞാതർ തകർത്തത്. ഇതിനിടെപരിയാരം മെഡിക്കൽ കോളേജിൽ റിജുവിൻ്റെ ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ഭാര്യയെ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയതായിരുന്നു. രാത്രിയോടെ വയോധിക മരണപ്പെട്ട വിവരമറിഞ്ഞ പയ്യന്നൂർ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പ്രതിയെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger