LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

കരിവെള്ളൂർ മോഡൽ രാമന്തളിയിലും കവർച്ച മോഷണം പോയ 10 പവൻ ഉപേക്ഷിച്ച നിലയിൽ

img_5450-1.jpg
Spread the love

പയ്യന്നൂർ: വിവാഹ വീട്ടിൽ ആദ്യദിവസം കരിവെള്ളൂർ മോഡൽ കവർച്ച. രാമന്തളി പാലക്കോടിന് സമീപത്തെ വീട്ടിൽ നിന്നും മോഷണം പോയത് 10 പവൻ്റെ ആഭരണങ്ങൾ .മോഷ്ടാവ് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ ആഭരണങ്ങൾ ഉപേക്ഷിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വീടിന് പിറക് വശത്ത് 10 പവൻ്റെ ആഭരണങ്ങൾ അടങ്ങിയ ബേഗ് ഉപേക്ഷിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തി. ഇക്കഴിഞ്ഞ 17 ന് ആണ് രാമന്തളി പാലക്കോടിന് സമീപത്തെ യുവതിയുടേയും മുട്ടം സ്വദേശിയായ യുവാവിൻ്റെയും വിവാഹം നടന്നത്. അന്നേ ദിവസംവീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ച വളകളും മാലയും ഉൾപ്പെടെയുള്ള 10 പവൻ്റെ ആഭരണങ്ങൾ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരം നൽകി. വീട്ടുകാരുടെ മൊഴിയെടുത്ത പോലീസ് മെയ് ഒന്നിന് വിവാഹ ദിവസം കരിവെള്ളൂർപലിയേരിയിൽ നടന്ന 30 പവൻ്റെ മോഷണത്തെ കുറിച്ച് വീട്ടുകാരെ ധരിപ്പിക്കുകയും മോഷണ കേസിൽ ജയിലിൽ കഴിയേണ്ടിവരുമെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മോഷ്ടാവ് വീടുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് മനസ്സിലാക്കിയ പയ്യന്നൂർ പോലീസ് കേസെടുക്കുവാൻ സാവകാശം തേടി. കഴിഞ്ഞ ദിവസം കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് മോഷ്ടാവ് ഇന്നലെരാത്രിയോടെ വീടിന് പിറക് വശത്ത് 10 പവൻ്റെ ആഭരണങ്ങൾ ബേഗിൽ ഉപേക്ഷിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരം നൽകി. പോലീസ് തന്ത്രം ഫലിച്ചപ്പോൾ മോഷ്ടാവ് കാണാമറയത്ത് തന്നെ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!