കൊച്ചു മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പയ്യന്നൂർ. കൊച്ചു മകൻ്റെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയറ കാർത്യായനി അമ്മ (88) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം. മക്കൾ: ലീലാവതി, ഗംഗൻ . ഇക്കഴിഞ്ഞ 11 ന് ഉച്ചക്ക് 2.10 മണിക്കാണ് കേസിനാസ്പദമായസംഭവം. വീട്ടിൽ താമസിക്കുന്ന വിരോധത്തിൽ
മുത്തശ്ശിയെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന വയോധികയെ പരിചരിക്കുന്ന ഹോം നഴ്സ്
ഉദയഗിരി തെമ്മാർക്കാട് സ്വദേശിനി അമ്മിണി രാധാകൃഷ്ണൻ്റെ പരാതിയിലാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ ലീലാവതിയുടെ മകൻ റിജുവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.
പരാതിക്കാരി കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിനടുത്ത് ഹോം നഴ്സായി താമസിച്ച് ജോലി ചെയ്തുവരുന്ന വീട്ടിൽ വെച്ച് പരിചരിച്ചു ശുശ്രൂഷിച്ചുവരുന്ന വയോധികയെ പ്രതി കൂടെ താമസിക്കുന്നതിലുള്ള വിരോധത്താൽ തടഞ്ഞുവെച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും പിടിച്ചു തള്ളി നിലത്തിടുകയും ചെയ്തത്.
മുത്തശ്ശിയെ ക്രൂരമായി മർദ്ദിച്ച കൊച്ചുമകൻ താമസിക്കുന്ന വീടിൻ്റെ ജനൽഗ്ലാസും വീട്ടുമുറ്റത്ത് നിർത്തിയിട്ട
കാറും അടിച്ചു തകർത്ത സംഭവവുമുണ്ടായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി
റിജുവിൻ്റെ കെ എൽ 59 .എസ് .8712 നമ്പർ ആൾട്ടോകാറും വീടിൻ്റെ ജനൽഗ്ലാസും പുറത്തേക്കുള്ള കുടിവെള്ള പൈപ്പുമാണ് തകർത്തത്.