ഓപ്പറേഷൻ തൂഫാൻ :22.8 ഗ്രാം എംഡി എം എ പിടികൂടി പ്രതി ഒളിവിൽ

കൂത്തുപറമ്പ :ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി യുവാവിൻ്റെ വീട്ടിൽ പോലീസ് സംഘം നടത്തിയ റെയ്ഡിൽ 22.8 ഗ്രാം എംഡി എം എ യും എയർ പിസ്റ്റളും പിടികൂടി കേസെടുത്തു. തൊക്കിലങ്ങാടി പാലപ്പറമ്പയിലെ പി.കെ. ഹൗസിൽ അനീസ് മുഹമ്മദിൻ്റെ വീട്ടിൽ നിന്നുമാണ് മാരക ലഹരിമരുന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 22.8 ഗ്രാം എംഡി എം എ യും തോക്കും പോലീസ് പിടിച്ചെടുത്തത്. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.







