LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 5, 2026

മേലെ ചൊവ്വ മേൽപ്പാല നിർമ്മാണ സ്ഥലം സന്ദർശിച്ച് ടി.ഒ. മോഹനൻ എം.എൽ.എ; പദ്ധതി പുനഃപരിശോധനയ്ക്ക് സാധ്യത

0
15d608c8-83c9-4515-8a5f-97508cd82970
Spread the love

കണ്ണൂർ: മേലെ ചൊവ്വ മേൽപ്പാല പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ സ്ഥലം ടി.ഒ. മോഹനൻ എം.എൽ.എ സന്ദർശിച്ചു. പ്രദേശത്തെ വ്യാപാരികളും നാട്ടുകാരുമായി എം.എൽ.എ കൂടിക്കാഴ്ച നടത്തി. നിർമ്മാണം മൂലം വ്യാപാരികൾക്കും നാട്ടുകാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, അശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത പദ്ധതിയുടെ അപ്രായോഗികതകളും നാട്ടുകാർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി.

ജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും, ജനങ്ങളെ ദ്രോഹിക്കുന്നതും ഉപകാരപ്രദമല്ലാത്തതുമായ പദ്ധതികൾ പുനഃപരിശോധിക്കാൻ ജനപ്രതിനിധി എന്ന നിലയിൽ മുൻകൈയെടുക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. നാട്ടുകാർ ഉന്നയിച്ച ആശങ്കകൾ മന്ത്രി വിളിച്ചുചേർക്കുന്ന ഉന്നതതല യോഗത്തിൽ അവതരിപ്പിക്കുമെന്നും, ആവശ്യമെങ്കിൽ പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീജിൽ മാക്കുറ്റി, പി. മാധവൻ മാസ്റ്റർ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, രാഹുൽ കായക്കൽ, ഗിരീശൻ നാമത്ത്, ഒ.സി. മനോമോഹനൻ, അജിത്, മോഹനൻ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!