2.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ചക്കരക്കൽ : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽവിൽപനക്കായി മുറിയിൽ സൂക്ഷിച്ച രണ്ടേകാൽ കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ പുരേന ഭവാനിപൂർ സ്വദേശി സന്തോഷ് മുനി (39) യെയാണ് എസ്.ഐ. ഇ.വി. വിനീതും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.45 മണിക്ക് അഞ്ചരക്കണ്ടി കാവിൻമൂലയിലെ പ്രതി താമസിക്കുന്ന മുറിയിൽ നടത്തിയ റെയ്ഡിലാണ് 2.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർലിജു, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് റമീസ് ,ഡ്രൈവർ നിസാർ എന്നിവരും ഉണ്ടായിരുന്നു.







