LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 3, 2026

ബെന്നി തോമസിൻ്റെ നിയമനം ഡിസിസി നിർദ്ദേശ പ്രകാരം; വിവാദത്തിൽകഴമ്പില്ല : അഡ്വ മാർട്ടിൻ ജോർജ്

0
Screenshot

Screenshot

Spread the love

കണ്ണൂർ : മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ ഉയർത്തുന്ന വിവാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്. താഴേതലം മുതൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന ബെന്നി തോമസിനെ ഡിസിസി നിർദ്ദേശ പ്രകാരമാണ് മന്ത്രിയുടെ സ്റ്റാഫിലെടുത്തത്. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും പിന്നീട് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും സേവാദൾ ചെയർമാനായും പ്രവർത്തിച്ച് നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം സജീവമായ ബെന്നി തോമസ് സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിസിസി നിർദ്ദേശപ്രകാരം കൃത്യമായ ഇടപെടലുകൾ നടത്തുന്ന ഭാരവാഹിയാണ്. അദ്ദേഹത്തെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന ഡിസിസിയുടെ നിർദ്ദേശമാണ് നടപ്പിലായത്.
കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായ അദ്ദേഹം, ജനങ്ങളുമായി നിരന്തരം ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ്. പാർട്ടിയുടെ വളർച്ചയ്ക്കും സംഘടനാ ശക്തിപ്പെടുത്തലിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് ഇത്തരമൊരു അംഗീകാരം ലഭിച്ചിട്ടുള്ളത്.
അല്ലാതെ മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവാണെന്ന കാരണത്താലല്ല ബെന്നി തോമസിനെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. ബെന്നി തോമസിൻ്റെ ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം പരിഗണിച്ചാണ് ഇത്തരമൊരു നിർദ്ദേശം ഡിസിസി നൽകിയതെന്നും ഇതുസംബന്ധിച്ച് ഉയരുന്ന വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!