LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 3, 2026

സാമ്പത്തിക ഇടപാട് : വീട്ടിൽ കയറി അക്രമം മൂന്നു പേർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

ഇരിക്കൂർ : ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടിലുള്ള വിരോധം വെച്ച് വടിവാളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചും വീടിനകത്ത് കയറി ഭർത്താവുമായി ഉന്തുംതള്ളുമായി എന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. ഇരിക്കൂർ പട്ടീൽ സ്വദേശി ബി പി നലീഫ (34) യുടെ പരാതിയിലാണ് ഇരിക്കൂരിലെ അൻഷാദ് പള്ളിപ്പത്ത് ,ഇർഷാദ് പള്ളിപ്പത്ത്, നിസാർ കായക്കൂൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം ഒന്നിന് രാവിലെ 9.45 ന് പട്ടീൽ താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഭർത്താവ് കെ. അൻസാറുമായി ഒന്നാം പ്രതിക്ക് ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടിലുളള വിരോധമാണ് സംഭവത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!