ലഹരി ഗുളികളുമായി യുവാവ് അറസ്റ്റിൽ

Screenshot
മേൽപ്പറമ്പ :മാരക ലഹരി ഗുളികകളുമായി ഉത്തർപ്രദേശ് കാരനായ യുവാവിനെ പോലീസ് പിടികൂടി. കളനാട് കോകോ സൂപ്പർ മാർക്കറ്റിന് സമീപത്തെ ക്വാട്ടേർസിൽ താമസിക്കുന്ന ഉത്തർപ്രദേശ് ധ്വാരസിയിലെ മൊഹദ് നസീറിനെ (19) യാണ് എസ്.ഐ പി.കെ. അബ്ബാസും സംഘവും പിടികൂടിയത്. കളനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം വെച്ചാണ് pregabalin Capsules I P300mg NER VISI GN-300 എന്നീ എട്ട് ടാബലറ്റുകളടങ്ങിയ സ്ട്രിപ്പ് പിടികൂടിയത്. യുവാവിൻ്റെ കയ്യിൽ ഡോക്‌ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടായിരുന്നില്ല. ലഹരിക്കുവേണ്ടി ഉപയോഗിക്കുന്നതാണെന്ന് ബോധ്യമായതോടെ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗുളികകൾ കസ്റ്റഡിയിലെടുത്തു.







