LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 12, 2026

അഞ്ചരക്കണ്ടി മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു, പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി

0
Screenshot

Screenshot

Spread the love

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ.എൽ നിധിൻ രാജാണ്‌ വെള്ളിയാഴ്‌ച കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിലെ അധ്യാപകർക്ക് എതിരെ മാതാപിതാക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ വ്യക്തമാക്കി.

കേരളം പോലെ ഒരിടത്ത് ജാതിയുടെയും നിറത്തിന്റെയും പേരിൽ ഒരു വിദ്യാർത്ഥിക്ക് അപമാനം ഏൽക്കേണ്ടി വരുന്ന സാഹചര്യം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തിൽ യുവജന കമ്മീഷന്റെ ഭാഗത്തുനിന്നും അടിയന്തരവും ശക്തവുമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയടക്കം രണ്ട് അധ്യാപകരെ നേരത്തെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!