പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

Screenshot
പെരിങ്ങോം :പ്രായപൂർത്തിയാകാത്ത ആൺകുട്ടി യെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പെരിങ്ങോം സ്വദേശി ബാബു (60) വിനെ യാണ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് പ്രതി ക്വാട്ടേർസിൽ ക്ലീനിംഗ് ജോലിക്കെത്തിയ സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







