എസ് സിപിഒ ദീപക്കിന് ബാഡ്ജ് ഓഫ് ഹോണര്‍.

പയ്യന്നൂര്‍: സംസ്ഥാന പോലീസ് മേധാവിയുടെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണര്‍ കാസര്‍കോട് പോലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപക് വെളുത്തൂട്ടിക്ക്. കേസന്വേഷണത്തിലെ മികവ് പരിഗണിച്ചാണ് ബഹുമതി.
ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരവേ 2023ല്‍ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തി കൊണ്ടുവന്ന ദമ്പതികളടക്കമുള്ള നാലംഗ സംഘത്തെ പിടികൂടിയിരുന്നു. അവര്‍ക്ക് ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് വിതരണം ചെയ്ത നൈജീരിയന്‍ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ ഒരു നൈജീരിയന്‍ യുവതിയെയും സംഘതലവനായ നൈജീരിയക്കാരനെയും ബാംഗ്ലൂരില്‍ പിടികൂടിയ കേസ്സിലെ അന്വേഷണ മികവിനാണ് ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി. മുമ്പ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് സേനാ മെഡലും ലഭിച്ചിരുന്നു.
2010ല്‍ പോലീസ് സേനയുടെ ഭാഗമായ ദീപക് കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ വെള്ളൂര്‍ പുതിയതെരുവിലെ വി.വി. നാരായണന്റെയും വി. മീനാക്ഷിയുടെയൂം മകനാണ്. ഭാര്യ: ടി.വി.നീതു.മക്കള്‍: ശ്രിവേദ്,ശ്രികൃത്.