July 16, 2025

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണൂർ സ്വദേശിയായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

img_7581-1.jpg

മസ്കത്ത് സിറ്റി: ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ മരിച്ചു.  റസ്റ്ററന്റിനു മുകളില്‍ താമസിച്ചിരുന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശികളായിരുന്ന വി പങ്കജാക്ഷന്‍(59), ഭാര്യ കെ സജിത(53) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

ബൗഷർ വിലായത്തിലെ റസ്റ്ററന്റിൽ ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.  സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് ആണ് രണ്ട് പേർ മരിച്ചത്. 

ബൗഷറിലെ വിലായത്തിൽ  റസ്റ്റോറന്റിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് രണ്ട് ഏഷ്യൻ പൗരന്മാർ മരിച്ചതായി ഒമാൻ പൊലിസ് അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കുന്നു. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger