യുഡിഎഫ് നഗരസഭ മാർച്ചിൽ സംഘർഷം ; പയ്യന്നൂർ എസ്.ഐ.ക്ക് പരിക്ക്

പയ്യന്നൂർ: ബസ്റ്റ്റ്റാന്റ് റീടാറിങ്ങ് പ്രവർത്തി നടപടിക്രമങ്ങൾ പാലിക്കാതെ മുപ്പത് ലക്ഷത്തിന് കരാറുകാരന് നൽകിയത് അഴിമതിയാണെന്നും നഗരസഭ ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മറ്റി നടത്തിയ നഗരസഭാ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം തടയുന്നതിനിടെ ബാരിക്കേഡിൽ തെന്നിവീണു പയ്യന്നൂർ എസ്.ഐയ്ക്ക് പരിക്കേറ്റു എസ്.ഐ. പി.യദുകൃഷ്ണന് ആണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 11.30 മണി യോടെയാണ് സംഭവം. പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച് നഗരസഭ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞിരുന്നു. ഇത് മറികടക്കാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരുമായി പോലീസ് ഉന്തുംതള്ളുംസംഘർഷത്തിലെത്തി തടയാൻ ശ്രമിച്ചതോടെയാണ് എസ്.ഐ.യെ തള്ളിയിട്ടത്. വീഴ്ചയിൽ കൈക്കും ദേഹത്തും പരിക്കേറ്റ എസ്.ഐ.പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.