യുദ്ധഭീകരതയ്‌ക്കെതിരേ ശബ്ദമുയരണം: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

സമാധാന സംഗമസദസ്സുമായി കോൺഗ്രസ്
കണ്ണൂര്‍: യുദ്ധഭീകരതയ്‌ക്കെതിരേ ബഹുജനമനസാക്ഷി ഉണര്‍ത്താനും മാനവരാശിയുടെ സമാധാനത്തിനുമായി ഡിസിസി നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് സമാധാന സംഗമസദസ്സ് നടന്നു. ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ഏതൊരു യുദ്ധവും അത് ആരുടെ ഭാഗത്തു നിന്നായാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. യുദ്ധവെറിയന്മാരായ ഭരണാധികാരികള്‍ യുദ്ധത്തിന്റെ ഇരകളെ ഒരിക്കലും കാണുന്നില്ല. അധികാരത്തിന്റെ അഹന്തയിലും ആയുധബലത്തിലും മറ്റു രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവര്‍ അവരുടെ യുദ്ധക്കൊതിക്ക് ഇരകളാകുന്ന നിസ്സഹായരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയുമൊന്നും നിലവിളികള്‍ കേള്‍ക്കുന്നില്ല. ഇപ്പോഴത്തെ യുദ്ധത്തിലും അനേകം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. പൊതുവേ ശാന്തമായ ഗള്‍ഫ് നാടുകള്‍ പോലും അശാന്തിയിലേക്ക് നീങ്ങുകയാണ്.യുദ്ധബാധിതമായ രാജ്യങ്ങളില്‍ താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.നേതാക്കളായ ടി ഒ മോഹനൻ , കെ സി മുഹമ്മദ് ഫൈസൽ ,റിജിൽ മാക്കുറ്റി ,എം പി ഉണ്ണികൃഷ്ണൻ ,രാജീവൻ എളയാവൂർ ,ഡോ.ഷമ മുഹമ്മദ് ,സുരേഷ് ബാബു എളയാവൂർ , മനോജ് കൂവേരി ,എം കെ മോഹനൻ ,വി വി പുരുഷോത്തമൻ , കെ പി സാജു ,,അഡ്വ.റഷീദ് കവ്വായി ,ടി ജയകൃഷ്ണൻ ,സി ടി ഗിരിജ ,പി മുഹമ്മദ് ഷമ്മാസ് ,ശ്രീജ മഠത്തിൽ ,എ ടി നിഷാത്ത് ,കൂക്കിരി രാഗേഷ് , കായക്കൽ രാഹുൽ ,കെ ഉഷാകുമാരി ,പദ്മജ തുടങ്ങിയ നേതാക്കൾ സംസാരിച്ചു







