LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 2, 2026

വ്യാപാരിയെ മർദ്ദിച്ച യുവാവിനെതിരെ കേസ്

img_9501-1.jpg
Spread the love

പഴയങ്ങാടി. വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നഭാര്യയെ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ കൊന്ന് കളയുമെന്ന് പറഞ്ഞ് വ്യാപാരിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച യുവാവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പുതിയങ്ങാടി ഇട്ടമ്മലിലെ ചെറിയാൻ വളപ്പിൽ മുജീബ് റഹ്മാൻ്റെ (50) പരാതിയിലാണ് രാമന്തളിയിലെ ഇനായത്തിനെ (35)തിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 25 ന് ഉച്ചയ്ക്ക് 2.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ്റെ സ്ഥാപനത്തിൽ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകളായ പ്രതിയുടെ ഭാര്യയെ ജോലിക്ക് നിർത്തിയ വിരോധത്തിൽ മുഖത്തും ഷോൾഡറിലും അടിച്ചതിൽ ഷോൾഡറിന് മുമ്പ് ഇട്ടതായ സ്റ്റീലിന് തകരാറു സംഭവിച്ചുവെന്നുള്ള പരാതിയിലാണ് കേസെടുത്തത്.

അതേസമയം രാമന്തളിയിലെ ഒറ്റ തയ്യിൽ ഹൗസിൽ ഇ നായത്ത് ഇസ്മായിലിനെ (35) ഹെൽമെറ്റ് കൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ വ്യാപാരിക്കും മറ്റൊരാൾക്കുമെതിരെയും പഴയങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാപാരി മാടായിയിലെ മുജീബ് റഹ്മാൻ, കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!